The Perl Toolchain Summit needs more sponsors. If your company depends on Perl, please support this very important event.
സംസ്ഥാനത്ത് രാഷ്ട്രീയ പുകമറ സൃഷ്ടിക്കാനാണ് വോട്ടര്‍പട്ടിക വിവാദത്തിലൂടെ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് സിപി‌എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനാണ് വയലാര്‍ രവി ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നതെന്നും പിണറാ‍യി പ്രസ്താവനയില്‍ ആരോപിച്ചു.
വയലാര്‍ രവിക്കെതിരെ ഇതിന് നടപടി സ്വീകരിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. അക്രമപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് രവിയുടെ വാക്കുകള്‍. അധികാരത്തിന്‍റെ മത്ത് തലയ്ക്ക് പിടിച്ചിരിക്കുന്നത് കൊണ്ടാണ് കോണ്‍ഗ്രസുകാര്‍ ഇങ്ങനെ പെരുമാറുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി.
സ്വതന്ത്രമായി നടക്കുന്ന കണ്ണൂരിലെ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാണ് യു‌ഡി‌എഫ് ശ്രമിക്കുന്നതെന്നും പിണറായി ആരോപിച്ചു.

൦൧൨൩൪൫൬൭൮൯